.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിഴിഞ്ഞം: ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്തു തുടക്കം 
Kerala

വിഴിഞ്ഞം: ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്തു തുടക്കം

2029 ല്‍ വിഴിഞ്ഞത്ത് പോര്‍ട്ട് റെ​യ്‌ല്‍ ടണല്‍ യാഥാർ​ഥ്യമാകുമെന്ന് വിസില്‍ സിഇഒ

Ardra Gopakumar

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര കോൺക്ലേവിന് തലസ്ഥാനത്തു തുടക്കം. ഹയാത്ത് റീജൻസിയിൽ നടക്കുന്ന ദ്വിദിന കോൺക്ലേവിൽ വിദേശങ്ങളിൽ നിന്നെത്തിയ വിദഗ്ദ​ധ​രടക്കം പങ്കെടുക്കുന്നുണ്ട്.​ വിഴിഞ്ഞം തുറമുഖത്തി​ന്‍റെ ഭാവിയും വളര്‍ച്ചയും തീരുമാനിക്കുന്നതില്‍ മാതൃവ്യവസായത്തിന് (മദര്‍ ഇന്‍ഡസ്ട്രി) വലിയ പങ്കുണ്ടെന്നും അത് ഉടനെതന്നെ കണ്ടെത്തണമെന്നും നയാരാ എനര്‍ജി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു.

സിംഗപ്പു​ര്‍, റോട്ടര്‍ഡാം തുറമുഖ നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനമായത് പെട്രൊകെമിക്കല്‍ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചത് ഇലക്‌ട്രോണിക്‌സാണ്. ഈ ​മാ​തൃ​ക​യി​ൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രധാന വ്യവസായം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. എണ്ണ ചരക്ക് നീക്കം അനുയോജ്യമല്ലാത്ത സാഹചര്യത്തില്‍ ബാറ്ററി, സോളാര്‍ പാനല്‍ തുടങ്ങി പുതിയ ഊര്‍ജ പദ്ധതികളുടെ സാധ്യത തേടണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ലേ​വില്‍ 'ഇന്‍ഡസ്ട്രിയല്‍ മാഗ്നറ്റിസം- എന്തുകൊണ്ട് വിഴിഞ്ഞം നിങ്ങളുടെ അടുത്ത വ്യവസായിക ലക്ഷ്യമാകുന്നു' എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.​

റോഡ്, റെയില്‍, വ്യോമ ഗതാഗത കണക്ടിവിറ്റി, വ്യാവസായിക പ്രധാന്യം തുടങ്ങിയവ കണക്കിലെടുത്താല്‍ അന്താരാഷ്ട്ര സമുദ്ര ചരക്കു ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് വളരെയധികം പ്രാമുഖ്യമുണ്ട്. ഇതുപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. ദീര്‍ഘകാല പദ്ധതിയേക്കാള്‍ പ്രയോജനപ്പെടുക അടുത്ത അ​ഞ്ചു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം എന്തായിരിക്കണമെന്ന് വിഭാവനം ചെയ്ത് നടപ്പാക്കുന്നതാണ്.

കൃത്യമായ സമയക്രമം അനുസരിച്ചുള്ള പദ്ധതിയൊരുക്കിയാൽ വിഴിഞ്ഞത്തിന് ലോകത്തോര നിലവാരത്തിലേക്ക് ഉയരാനാകുമെന്ന് എവിടി മക്കോര്‍മിക് എം​ഡി സുഷമ ശ്രീകണ്ഠത്ത് പറഞ്ഞു. ഉറവിടത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ഉത്പന്നങ്ങളെത്തിക്കാന്‍ കൃത്യമായ റോഡ്, റെയില്‍ സംവിധാനങ്ങളുണ്ടാകണം. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനായി കണ്ടെയ്‌നര്‍ റെയ്‌ല്‍ കണക്റ്റിവിറ്റി ആവശ്യമാണെന്നും 2029ല്‍ തുറമുഖ റെയ്‌ല്‍ ടണല്‍ യാഥാർ​ഥ്യമാകുമെന്നും വിസില്‍ സിഇഒ ശ്രീകുമാര്‍ കെ. നായര്‍ പറഞ്ഞു. ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു അദ്ദേഹം. ആദിത്യ ബിര്‍ള ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡ​ന്‍റ് ബിനോയ് ബി, സിന്തൈറ്റ് മാനെജി​ങ് ഡയറക്റ്റര്‍ ഡോ. വിജു ജേക്കബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ