വി.ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം

 
Kerala

വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം പാട്ടത്തിന്

തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും

Aswin AM

കണ്ണൂർ: തലശ്ശേരി താലൂക്കിലെ വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വർഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളൂ. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.

മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്‍റെയും റവന്യു വകുപ്പിന്‍റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം.

കായിക വകുപ്പിന്‍റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഭൂമി സൗജന്യ നിരക്കിൽ ലഭ്യമാക്കണം. മറ്റ് വകുപ്പുകൾ/ സംഘടനകൾ കായിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നിരക്കിൽ സ്റ്റേഡിയം വിട്ടുനൽകുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജ്മെന്‍റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാണ്.

രണ്ടാം ഏകദിനവും ഇന്ത്യ തോറ്റു: പരമ്പര ഓസ്ട്രേലിയക്ക്

പൂക്കളുമായി കാത്തു നിന്ന് കുട്ടികൾ; വഴിയിലിറങ്ങി കേഡറ്റുകൾക്ക് സല്യൂട്ട് നൽകി രാഷ്‌ട്രപതി

പൊറോട്ടയും ബീഫും പരാമർശം; എൻ.കെ. പ്രേമചന്ദ്രനെതിരേ പരാതി

കെഎസ്ആർടിസി ബിസിനസ് ക്ലാസ് തിരുവനന്തപുരം - എറണാകുളം റൂട്ടിൽ | Video

ഒക്റ്റോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 27 മുതൽ