വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കൽ യോഗം ചേർന്നിരുന്നു. പിന്നാലെയാണ് മെഡിക്കൽ ബുള്ളറ്റിൽ പുറത്തു വന്നത്.
വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാത്തതിവാൽ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. വിഎസ് മരുന്നുകളോടെ പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 നാണ് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിപിഎം നേതാക്കളടക്കം നിരവധി പേർ വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ചു.