വിഎസിന്‍റെ സംസ്കാരം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച പൊതുഅവധി

 
Kerala

വിഎസിന്‍റെ സംസ്കാരം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച പൊതുഅവധി

ദേശീയ പാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്‍റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ എത്തും

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ സംസ്കാരത്തോടനുബന്ധിച്ച് ബുധനാഴ്ച ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, പ്രഫഷണൽ കോളെജുകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.

ദേശീയ പാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് വിഎസിന്‍റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ എത്തും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴയിലെ പൊലീസ് ഗൗണ്ടിലും പൊതുദർശനമുണ്ടാവും. വൈകിട്ട് 3 മണിയോടെ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

"ഞങ്ങൾ സാമ്പത്തികമായി വളരുമ്പോൾ അവർ കടം മേടിച്ച് കൂട്ടുന്നു''; യുഎന്നിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ

ആർപിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയം വഴിത്തിരുവായി; ബംഗാളിൽ മനുഷ്യക്കടത്തിൽ നിന്നും 56 സ്ത്രീകളെ രക്ഷപ്പെടുത്തി

വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരേ കേസ്

ഡൽഹിയിൽ കനത്ത മഴ; ജനങ്ങളെ ദുരന്തത്തിലാക്കി വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

വിപ്ലവ മണ്ണിൽ അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി