പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനം പാളിയെന്ന് കണ്ടെത്തൽ.

 

Representative image

Kerala

എസ്എച്ച്ഒ ഇനി 64 സ്റ്റേഷനുകളിൽ മാത്രം

വിദഗ്ധ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് 484 സ്റ്റേഷനുകളില്‍ 64ല്‍ മാത്രം എസ്എച്ച്ഒ തുടരും; ബാക്കി സര്‍ക്കിള്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ ശുപാര്‍ശ

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി എസ്എച്ച്ഒ സംവിധാനം 64 പൊലീസ് സ്റ്റേഷനുകളില്‍ മാത്രം മതിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാന്‍ ശുപാര്‍ശ. 212 സര്‍ക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ്പിമാരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം.

484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് സ്റ്റേഷന്‍ എസ്എച്ച്ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.

എസ്എച്ച്ഒ സംവിധാനം പാളിയെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാൻ അധികാരം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ചില സര്‍ക്കിളില്‍ മൂന്ന് സ്റ്റേഷന്‍ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം. പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ മാറും.

ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാണിത്.

അതിതീവ്ര മഴ; ശ‌നിയാഴ്ച നാല് ജില്ലകളിൽ സ്കൂൾ അവധി

ഇന്ത്യയ്ക്ക് സ്റ്റെല്‍ത്ത് വിമാനം വാഗ്ദാനം ചെയ്ത് പുടിന്‍

പൾസ് പോളിയോ കേരളത്തിൽ ജൂൺ 28ന്

ബ്രഹ്മസ്ഥാനം വാർഷിക മഹോത്സവം: മാതാ അമൃതാനന്ദമയി എത്തി

"വെളിച്ചത്തിനു വേണ്ടിയുള്ള ഉപാധിയായി നിലവിളക്ക് കൊളുത്താം"; ഫാത്തിമ തഹ്‌ലിയ വിവാദത്തിൽ സമസ്ത