വയനാട് ദുരന്തം; സംസ്ഥാനം ആവശ്യപ്പെട്ട 2219 കോടി രൂപ കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി 
Kerala

വയനാട് ദുരന്തം; സംസ്ഥാനം ആവശ്യപ്പെട്ട 2219 കോടി രൂപ പരിഗണനയിലെന്ന് കേന്ദ്രം; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2219 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കേരളത്തിന്‍റെ റിപ്പോർട്ട് പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബർ 23നാണ് സംസ്ഥാന വിശദമായ റിപ്പോർട്ട് നൽകിയത്. ദുരന്തത്തിനു ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായാണ് ഈ തുര ആവശ്യപ്പെട്ടിരിക്കുന്നത്.

ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സംഘം നേരിട്ടെത്തി പരിശോധിച്ച് നൽകിയ റിപ്പോർട്ട് പ്രകാരം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചതായും ഇതിൽ 50 സതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമസേനയുടെ ബില്ലും അടയ്ക്കും. വലിയ യന്ത്രസാമഗ്രികൾ ഉപയോഗിക്കാനായി വേണ്ടി വന്ന തുകയും നൽകാൻ അനുമതിയായിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം