റഡാർ പരിശോധനയിൽ മണ്ണിനടിയിൽ സിഗ്നൽ ലഭിച്ചു 
Kerala

ജീവന്‍റെ തുടിപ്പ്!! റഡാർ പരിശോധനയിൽ മണ്ണിനടിയിൽ സിഗ്നൽ, മണ്ണ് കുഴിച്ച് പരിശോധിക്കുന്നു

മുണ്ടക്കൈയിൽ നിന്നും സിഗ്നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്

Namitha Mohanan

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റാഡർ പരിശോധന നടത്തി. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.

പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. മുണ്ടക്കൈയിൽ നിന്നും സിഗ്നൽ ലഭിച്ച കെട്ടിടത്തിൽ പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച സ്ഥലം കുഴിച്ചാണ് പരിശോധന നടത്തുന്നത്. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും.

കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.

ശബരിമല സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയിൽ

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ

ഒസ്മാൻ ഹാദിയുടെ കൊലപാതകം; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്

ഒരു ലക്ഷവും കടന്ന് സ്വർണവില സർവകാല റെക്കോഡിൽ; നിരക്കറിയാം

കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്; കടുത്ത അഭിപ്രായ ഭിന്നത