വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നീട്ടി; പുതിയ തീയതി മാർച്ച് 1

 
Kerala

വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നീട്ടി; പുതിയ തീയതി മാർച്ച് 1

178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുക.

നീതു ചന്ദ്രൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1ലേക്ക് നീട്ടി. ഫെബ്രുവരി 25നാണ് ഉദ്ഘാടനം നടത്തി വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നായിരുന്നു തീരുമാനം. എന്നാൽ ഉദ്ഘാടനം അവധി ദിനത്തിലാക്കണമെന്ന പൊതു അഭിപ്രായം മാനിച്ചാണ് ഞാ‍യറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് അധിക‌ൃതർ നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപേ ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നിർവഹിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുക. പട്ടയ വിതരണവും ഉദ്ഘാടനച്ചടങ്ങിൽ നടക്കും. കഴിഞ്ഞ വർഷം മാർച്ച് 27നാണ് മുഖ്യമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സോണുകളിലായി 410 വീടുകളാണ് നിർമിക്കുക. ഒന്നാമത്തെ സോണിൽ 115 വീടുകളാണ് നിർമിക്കുന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ