ഫാത്തിമ തഹ്‌ലിയ വിവാദത്തിൽ സമസ്ത

 
Kerala

"വെളിച്ചത്തിനു വേണ്ടിയുള്ള ഉപാധിയായി നിലവിളക്ക് കൊളുത്താം"; ഫാത്തിമ തഹ്‌ലിയ വിവാദത്തിൽ സമസ്ത

പേരാമ്പ്രയിലെ ഒരു റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനമാണ് ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി നിർവഹിച്ചത്.

നീതു ചന്ദ്രൻ

കോഴിക്കോട്: പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച സംഭവത്തിൽ തിരുത്തലുമായി സമസ്ത. വെളിച്ചം ലഭിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ നിലവിളക്ക് തെളിയിക്കുന്നത് അനുവദനീയമാണെന്നാണ് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയത്.

പേരാമ്പ്രയിലെ ഒരു റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനമാണ് ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി നിർവഹിച്ചത്. ഇസ്‌ലാമിക പണ്ഡിതന്മാർ ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎൽഎയെ വിമർശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതേ സംബന്ധിച്ച ചർച്ചകൾ സജീവമായതോടെയാണ് സമസ്ത ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേക ആചാരങ്ങളിൽ നിലവിളക്ക് കത്തിക്കുന്നത് ഒരു പ്രത്യേക മതചടങ്ങായി അമുസ്ലിംകൾ നിർവഹിച്ചു വരുന്ന കാര്യമാണ്. ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്ലിം അത്തരത്തിൽ പ്രവർത്തിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും. . എന്നാൽ അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയുമാണ് ആ പ്രവൃത്തി ചെയ്തതെങ്കിൽ ആ പ്രവൃത്തി നി‌ഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പൊലെ വെളിച്ചം ലഭിക്കാനുള്ള ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്.എന്നാണ് സമസ്ത വ്യക്തമാക്കിയിരിക്കുന്നത്.

അതിതീവ്ര മഴ; ശ‌നിയാഴ്ച മൂന്ന് ജില്ലകളിൽ സ്കൂൾ അവധി

''ധവളപത്രം തയാറാക്കിയത് എഐ ഉപയോഗിച്ച്, ധനവകുപ്പിലെ രഹസ‍്യരേഖകൾ എഐയ്ക്ക് നൽകി''; ആരോപണവുമായി തോമസ് ഐസക്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു

'അതിജീവിതയുടെ മൊഴിൽ വിശ്വാസം'; തെളിവുകൾ അനുകൂലമല്ലാതിരുന്നിട്ടും ബലാത്സംഗ കേസ് ശരിവച്ച് കോടതി

സംസ്ഥാനത്ത് അതിതീവ്രമഴ; 5 ജില്ലകളിൽ റെഡ് അലർട്ട്