പ്രശാന്ത് 
Kerala

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്

ഗൂഡല്ലൂർ: ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) ആണ് മരിച്ചത്.

വ്യാഴ്യാഴ്ച രാത്രിയാണ് സംഭവം. വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന പ്രശാന്തിനെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണമടയുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു