Kerala

ചിന്നക്കനാലിൽ കാട്ടാനയെ കാറിടിച്ചു; യാത്രികന് ഗുരുതരപരിക്ക്

ചക്കക്കൊമ്പനെയാണോ കാർ ഇടിച്ചതെന്ന് സംശയമുണ്ട്

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനാക്രമണം. പാസ്റ്റർ തങ്കരാജിന്‍റെ (72) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

301 കോളനിക്ക് സമീപമാണ് സംഭവം നടന്നത്. വളവിൽ നിന്ന കാട്ടാനയെ പാസ്റ്റർ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇതോടെ അക്രമാസക്തനായ കൊമ്പൻ കാറിനു മുകളിലേക്ക് ഇരിക്കുകയായിരുന്നു.

ചക്കക്കൊമ്പനെയാണോ കാർ ഇടിച്ചതെന്ന് സംശയമുണ്ട്. കാർ ഞെരിഞ്ഞമർന്നാണ് പാസ്റ്റർക്ക് പരിക്കേറ്റത്.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു