കടുവയെ ഭയന്ന് കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; നിരീക്ഷിച്ച് വനപാലകർ

 
Kerala

കടുവയെ ഭയന്ന് കുട്ടിയാനയുമായി കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ; നിരീക്ഷിച്ച് വനപാലകർ

മൂന്നാർ - മറയൂർ റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെ തേയില തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്

മൂന്നാർ: ഇരവികുളം പാർക്കിന് സമീപം നേമക്കാട് ഷോലയിലെ തേയിലത്തോട്ടത്തിൽ കുട്ടിയാനയുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങി. പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തിൽ 2 കാട്ടാനകളും ഒരു കുട്ടിയാനയുമാണ് ഉള്ളത്.

ഷോലയാർ വനത്തിൽ കടുവയുടെ സാന്നിധ്യം കണ്ടതോടെ കുട്ടിയാനയെ സംരക്ഷിക്കാനാവും ആനക്കൂട്ടം ജനവാസ മേഖലയിലേക്കെത്തിയതെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. കുട്ടിയാനയ്ക്ക് മൂന്നു മാസമാണ് പ്രായം.

വനപാലക സംഘം കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ചു വരികയാണ്. മൂന്നാർ- മറയൂർ റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെ തേയില തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വെയിൽ കനക്കുമ്പോൾ സംഘം മരത്തണലിലേക്ക് മാറുന്നുണ്ട്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി