കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി; വഴിയോര കടകൾ തകര്‍ത്തു

 

video screenshot

Kerala

കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി; വഴിയോര കടകൾ തകര്‍ത്തു

വിനോദ സഞ്ചാര സീസണായതിനാൽ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നതിൽ ആശങ്ക

Ardra Gopakumar

മൂന്നാര്‍: കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൂന്നാര്‍ ആര്‍ഒ ജങ്ഷനിലാണ് പടയപ്പ എത്തിയത്. ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കടകൾ തകര്‍ത്തു. പ​ഴ​യ മൂ​ന്നാ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്തെ പാ​ര്‍​ക്കി​ലും ആ​ന നാ​ശം വ​രു​ത്തി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വച്ച് ആനയെ തുരത്തുകയായിരുന്നു.

പടയപ്പ ദിവസങ്ങള്‍ക്കു മുമ്പുവരെ മദപ്പാടിലായിരുന്നു. ഈ സമയത്ത് ജനവാസ മേഖലയിലിറങ്ങി വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടൗണിലേക്കും ആനയിറങ്ങി നാശം വരുത്തിയത്. വിനോദ സഞ്ചാര സീസണായതിനാൽ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം