ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

 
Kerala

ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

80 ലക്ഷത്തോളം രൂപയാണ് യുവതി ആശുപത്രിയിൽ ജോലി ചെയുന്നതിനിടെ തട്ടിയത്.

ആലപ്പുഴ: തത്തംപളളി സഹൃദയ ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തത്തംപളളി കുളക്കാടു വീട്ടിൽ കെ.സി. ദീപമോൾ (44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

80 ലക്ഷത്തോളം രൂപയാണ് യുവതി ആശുപത്രിയിൽ ജോലി ചെയുന്നതിനിടെ തട്ടിയത്. ആശുപത്രിയിൽ എത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുളള തുക കൈപ്പറ്റിയശേഷം രോഗികൾക്ക് ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.

ആലപ്പുഴ നോർത്ത് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ