.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
file image
ചാവക്കാട്: ഏഴാമത്തെ പ്രവസത്തെത്തുടർന്ന് ഉണ്ടായ അണുബാധ മൂലം ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) യാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഇബ്രാഹിം അക‍്യപങ്ചറിസ്റ്റാണ്. വീട്ടിൽ വച്ചായിരുന്നു പ്രസവം. മറ്റ് ആറ് പ്രസവങ്ങളും ആശുപത്രിയിൽ വച്ചായിരുന്നു. എന്നാൽ കുട്ടികൾക്ക് കുത്തിവയ്പ്പോ തുടർ ചികിത്സയോ നൽകിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
ഇവരുടെ രണ്ടു കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഏഴാമത്തെ പ്രസവം. പ്രസവം കഴിഞ്ഞ് മൂന്നാം ദിനം തന്നെ നവജാത ശിശു മരണപ്പെട്ടു. ഇബ്രാഹിമിനെതിരേ മുഹ്സിനയുടെ ബന്ധുക്കൾ പരാതി നൽകി.