Representative Image 
Kerala

തെരുവു നായയുടെ നഖം മൂക്കിൽ കൊണ്ടു; പാലക്കാട് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കിൽ കൊള്ളുകയായിരുന്നു

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയവെ ഇന്ന് വൈകിട്ടോടെയാണ് മരണം.

ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കിൽ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നായയുടെ നഖം മുക്കിൽ കൊള്ളുകയായിരുന്നു. ലത വാക്സിൻ എടുത്തിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്