കണ്ണൂരിൽ രണ്ടു മക്കളുമായി യുവതി കിണറ്റിൽ ചാടി
കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ടുകുട്ടികളുമായി കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായാണ് യുവതി കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാസേന എത്തി ഇവരെ പുറത്തെത്തിച്ചത്. ഇതിൽ യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരമാണ്.
വീട്ടുവളപ്പിലെ കിണറ്റിലാണ് ചാടിയത്. 2 മാസങ്ങൾക്ക് മുൻപ് യുവതി ഭർതൃ മാതാവിനെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. മാനസിക പീഡനം ആരോപിച്ചായിരുന്നു പരാതി. എന്നാലത് സംസാരിച്ച് ഒത്തുതീർപ്പാക്കിയിരുന്നു. തുടർന്ന് വീണ്ടും ഭർതൃ വീട്ടിലേക്ക് യുവതി എത്തുകയായിരുന്നു. നിലവിൽ യുവതിയും കുട്ടികളും പരിയാരം ആശുപത്രിയിൽ ചികിത്സയിലാണ്.