രാഹുൽ മാങ്കൂട്ടത്തിൽ, ഹണി ഭാസ്കരൻ

 
Kerala

''എന്നെക്കുറിച്ച് ആളുകളോട് മോശമായി സംസാരിച്ചു''; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഴുത്തുകാരി

എഴുത്തുകാരി ഹണി ഭാസ്കറാണ് രാഹുലിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷനുമായ രാഹുൽ‌ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ രംഗത്ത്. സമൂഹമാധ‍്യമങ്ങളിലൂടെ ചാറ്റ് ചെയ്യുകയും തന്നെപ്പറ്റി മറ്റാളുകളോട് മോശമായി പറയുകയും ചെയ്തെന്നാണ് ഹണിയുടെ ആരോപണം.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ മോശമായി ചിത്രീകരിക്കുന്ന കാര‍്യം രാഹുലിന്‍റെ കൂടെയുള്ളവർ തന്നെയാണ് അറിയിച്ചതെന്നും, രാഹുലിന്‍റെ സ്വഭാവം മോശമാണെന്നു തോന്നിയ ശേഷം സംസാരിച്ചിട്ടില്ലെന്നും ഹണി പറഞ്ഞു.

വനിതാ കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും രാഹുലിന്‍റെ ഇരകളായ നിരവധി സ്ത്രീകളെ അറിയാമെന്നും ഹണി കൂട്ടിച്ചേർത്തു. രാഹുലിനെതിരേ പലരും ഷാഫി പറമ്പിലിനു പരാതി നൽകിയിട്ടുള്ളതാണെന്നും ഹണി പറയുന്നു.

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ നിർത്തി

പങ്കാളിക്ക് സാമ്പത്തിക സ്വയംപര്യാപ്തതയുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല: ഡൽഹി ഹൈക്കോടതി

കൂത്തുപറമ്പിലെ മാലമോഷണം: പ്രതി സിപിഎം കൗൺസിലർ, ഹെൽമറ്റ് വച്ചിട്ടും സിസിടിവിയിൽ കുടുങ്ങി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തി എസ്ഐടി

മഹാരാഷ്ട്രയുമായി കൈകൊടുത്ത് പിരിഞ്ഞു; കേരളത്തിന്‍റെ ആദ‍്യ മത്സരം സമനില