മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഉത്തരവ്

 
Kerala

പിണറായിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം

ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഉത്തരവ്

Reena Varghese

തിരുവനന്തപുരം: ആലപ്പുഴയിൽ വച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. 2023 ഡിസംബറിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങി വന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് ഒരു രക്ഷാപ്രവർത്തനമാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ അന്നു ന്യായീകരിച്ചു. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരേ പൊലീസ് കേസ് എടുക്കുകയായിരുന്നു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാബിനറ്റ് യോഗത്തിൽ സുഹൃത്തിനെയും ഉപദേശകനെയും പങ്കെടുപ്പിച്ചു; വിജയ്ക്കെതിരേ ഗവർണർക്ക് പരാതി നൽകി ബിജെപി

മഹാരാഷ്ട്ര ഉപമുഖ‍്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും; നന്ദി പറഞ്ഞ് ശ്വേത മേനോൻ

ഗവാസ്കറും രവി ശാസ്ത്രിയും പിന്തുണച്ചിട്ടും ഗംഭീറിന് കുലുക്കമില്ല; വൈഭവിന്‍റെ അരങ്ങേറ്റം എന്ന്? നിലപാട് വ‍്യക്തമാക്കി ബിസിസിഐ