ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു മുന്നറിയിപ്പ്; 7 ജില്ലകളിൽ യെലോ അലർട്ട് Representative Image
Kerala

ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു മുന്നറിയിപ്പ്; 7 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

31 മേയ് (വെള്ളി): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

1 ജൂൺ (ശനി) : എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

2 ജൂൺ (ഞായർ) : എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മഴയ്ക്കുമാണ് മുന്നറിയിപ്പുള്ളത്.

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

തമിഴ്‌നാട്ടില്‍ പിടിയിലായ 50 ബംഗ്ലാദേശ് പൗരന്‍മാരെ നാടുകടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് വൈഭവ് സൂര്യവംശി; സഞ്ജു സാംസണ് പകരം പ്ലേയിങ് ഇലവനിൽ

ഡൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ചു