high temperature warning in 12 districts 
Kerala

സംസ്ഥാനത്ത് ചൂട് കൂടും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

പാലക്കാട് ജില്ലയിൽ 39°C വരെയും, കൊല്ലം ജില്ലയിൽ 38°C വരെയും താപനില ഉയരും

ajeena pa

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39°C വരെയും, കൊല്ലം ജില്ലയിൽ 38°C വരെയും താപനില ഉയരും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ സാധാരണയെക്കാൾ 2 - 4 °C ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 11 മുതൽ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

മമ്മൂക്ക, സൗബിൻ, ആസിഫ്... മുഴുവൻ ഇക്കമാരാണല്ലോ; വർഗീയ പരാമർശവുമായി ബിജെപി നേതാവ്

ജനഹിതം തേടി; ബിഹാറിൽ വ്യാഴാഴ്ച വിധിയെഴുത്ത്

വേടന് പുരസ്കാരം നൽകിയത് അന‍്യായം; ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്ന് ദീദി ദാമോദരൻ