Kerala

വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു

ഇടുക്കി പൂപ്പാറ മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്

MV Desk

ഇടുക്കി: ഇടുക്കിയിൽ വിറക് മുറിയ്ക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ക്കൊണ്ട് യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ മൂലത്തറ കോളനി സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് വിറക് മുറിയ്ക്കുന്നതിനിടെ യന്ത്ര വാളിൻ്റെ ദിശ മാറുകയും വാള്‍ വിഘ്‌നേഷിൻ്റെ കഴുത്തില്‍ കൊള്ളുകയുമായിരുന്നു.

ഉടന്‍ തന്നെ മറ്റ് ജോലിക്കാരെത്തി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവിൻ്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി