വിപിന്‍  
Kerala

കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നതിനിടെയാണ് വിപിന് ഷോക്കേറ്റത്

Namitha Mohanan

ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (29) ആണ് മരിച്ചത്. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നതിനിടെയാണ് വിപിന് ഷോക്കേറ്റത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി