സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ തുകയുമായി മുങ്ങിയ യുവാവിനെ പിടികൂടി
ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നു ലോൺ തുകയുമായി മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. പുതുപ്പളളി പ്രയാർ ഉത്രം വീട്ടിൽ മനു രവീന്ദ്രനാണ് പിടിലായത്.
കുറുത്തികാട് ഫിനാൻസ് സ്ഥാപനത്തിലേക്ക് ലോൺ എടുത്ത ആളുകൾ ലോൺ തിരിച്ചടവിനായി നൽകിയ തുകയുമായാണ് യുവാവ് മുങ്ങിയത്. തിരിച്ചടവിനായി നൽകിയ തുക തന്‍റെ അക്കൗണ്ടിലേക്ക് വാങ്ങിയെടുത്ത ശേഷം സ്ഥാപനത്തിൽ അടയ്ക്കാതെ മനു മുങ്ങുകയായിരുന്നു.
കുറത്തികാട് ഇൻസ്പെക്ടർ എസ്എച്ച്ഒ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ ഉദയകുമാർ, എബി, സിപി ഓ മാരായ അരുൺകുമാർ, ഷിദിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.