ഒ.കെ. ഫാറൂഖ് 
Kerala

നവകേരള യാത്രയെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കേസെടുത്തു

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിനെതിരേയാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

പാലക്കാട്: നവകേരള യാത്രയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരേ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖിനെതിരേയാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ബോധപൂർവം കള്ളന്മാരായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തൃത്താല പൊലീസാണ് ഫാറൂഖിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തത്.

കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

ആലിബാബയും 41 കള്ളന്മാരും എന്ന തലക്കെട്ടോടെ നവകേരള ബസിന്‍റെ മാതൃകയിലുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. പോക്കറ്റടിക്കാരെയും കള്ളന്മാരെയും കാണാൻ ജനം കൂടുന്നത് സ്വാഭാവികമാണെന്നും ഫാറൂഖ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി