വയനാട് പുനരധിവാസം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ് 
Kerala

വയനാട് പുനരധിവാസം വൈകുന്നതിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

പൊലീസ് 3 തവണ ലാത്തി വീശി.

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തൽ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാൻ പ്രവർത്തകർ ശ്രമിച്ചു. കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിയിരുന്നു പ്രതിഷേധിച്ചു.

പിന്നീട് ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥായുണ്ടായതി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് 3 തവണ ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നിലവിൽ പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ് കൂടുതൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍