വൈഷ്ണവ് 
Kerala

ബംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവാവ് പിടിയിൽ

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു.

ബംഗളൂരു: മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പത്മാദേവിയാണ് (24) കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശിയായ വൈഷ്ണവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാക്കുതർക്കത്തെത്തുടർന്ന് വൈഷ്ണവ് പ്രഷർ കുക്കർ എടുത്ത് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. യുവതി തത്ക്ഷണം മരിച്ചു.

ഇരുവരും കോളെജിൽ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്