യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം; ബിനുവിന്‍റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

 

representative image

Kerala

യുവാക്കൾ വെടിയേറ്റു മരിച്ച സംഭവം; ബിനുവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യും

ലൈസൻസില്ലാത്ത നാടൻ തോക്ക് ബിനുവിനു ലഭിച്ചത് എവിടെനിന്നാണെന്നും പൊലീസ് പരിശോധിക്കുന്നു.

Megha Ramesh Chandran

പാലക്കാട്: കല്ലടിക്കോട്ട് യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്നേക്കർ മരുതുംകാട് ബിനുവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണ സംഘം വ്യാഴാഴ്ച ചോദ്യം ചെയ്യും. ബിനു ഉപയോഗിച്ചിരുന്ന നാടൻ തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും.

ലൈസൻസില്ലാത്ത നാടൻ തോക്ക് ബിനുവിന് ലഭിച്ചത് എവിടെനിന്നാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒക്റ്റോബർ 14നാണ് കല്ലടിക്കോട്ട് മൂന്നേക്കറിൽ സ്വദേശിക്കളായ ബിനു, നിതിൻ എന്നിവരേ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

നിതിൻ വീടിനുളളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവച്ച് മരിച്ചതെന്നായിരുന്നു സൂചന. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് നടത്തിയ പരിശോധനയിലാണു വീട്ടിൽ‌ നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം പള്ളി വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

ദൈർഘ്യമേറിയ ഫസ്റ്റ് ക്ലാസ് എസി യാത്രയ്ക്ക് 13,300 രൂപ; വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

തൈപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ ജനുവരി 15 ന് അവധി

തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം

കുതിച്ച് സ്വർണവില; പവന് 1,240 രൂപയുടെ വർധന