ജയിൽ അധികൃതർ മകനെ മനഃപൂർവം മനോരോഗിയാക്കി ചിത്രീകരിക്കുന്നു; പരാതി നൽകി മണവാളന്‍റെ കുടുംബം 
Kerala

ജയിൽ അധികൃതർ മണവാളനെ മനഃപൂർവം മനോരോഗിയായി ചിത്രീകരിക്കുന്നു; പരാതിയുമായി കുടുംബം

വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയതെന്ന് അച്ഛൻ നൗഷാദ്

Namitha Mohanan

തൃശൂർ: ജയിൽ അധികൃതർ മകനെ മനഃപൂർവം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബർ മുഹമ്മദ് ഷഹാൻ ഷായുടെ കുടുംബം. തൃശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരേയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മകന്‍റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നും, ''നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂ'' എന്ന് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.

വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയത്. ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു.

ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ തൃശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് മലയാളി മരിച്ചു; നാല് പേർക്ക് പരുക്ക്

പാക് വ്യോമപാത വിലക്ക്; ബദൽ പാതയ്ക്കായി ചൈനയുമായി ഇന്ത്യ ചർച്ചയിൽ

ദരിദ്രർക്ക് ഹൃദയ പരിശോധന സൗജന്യമാക്കും

ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ