File Image 
Kerala

ആലുവ കേസിൽ കോടതി നൽകിയത് ശക്തമായ സന്ദേശം: വീണാ ജോർജ്

പൊതുസമൂഹത്തിന്‍റെ മനസിനൊപ്പം കോടതി നിന്നു.

MV Desk

തിരുവനന്തപുരം: കേരള ജനതയെ ഒന്നടങ്കം നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചത് ശിശുദിനത്തിലെ ഏറ്റവും പ്രധാനമായ സന്ദേശമാണ്. പൊതുസമൂഹത്തിന്‍റെ മനസിനൊപ്പം കോടതി നിന്നതായും മന്ത്രി പറഞ്ഞു.

പൊലീസിനും പ്രോസിക്യൂഷനും ആദരവ് അറിയിക്കുന്നു. ശക്തമായ സന്ദേശമാണ് കോടതി നൽകുന്നത്. മാതൃകാപരമായ വിധിയാണ് കോടതി പുറപ്പെടുവിപ്പിച്ചത്. സമാനമായ കേസുകളിൽ ഈ വിധി മാതൃകയാകും. ഇനി ഒരു കുട്ടിയും ആക്രമിക്കപ്പെടരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video