സംസ്ഥാനത്ത് തുലാവർഷം സജീവമായിത്തുടങ്ങുന്നു file
Kerala

സംസ്ഥാനത്ത് തുലാവർഷം സജീവമായിത്തുടങ്ങുന്നു

ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.

Megha Ramesh Chandran

തിരുവനന്തപുരം: കാലവർഷം പിൻവാങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്ത് തുലാവർഷം സജീവമായിത്തുടങ്ങുന്നു. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ അറബികടലിൽ കേരള തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപെടാനുള്ള സാധ്യതയുണ്ട്.

ഇത് കണക്കിലെടുത്ത് വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കുമെന്നാണ് നിരീക്ഷണം.

അതേസമയം, ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കിയിരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ്ചയും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴ ശക്തമാകുമെന്നാണ് പ്രവചനം. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് തടസമില്ല.

തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ഫറോക്കിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

ബിഹാർ തെരഞ്ഞെടുപ്പ് ചൂടിൽ; വിജയപ്രതീക്ഷയിൽ തേജസ്വി യാദവ്

പുഷ്കർ മൃഗമേളക്കെത്തിച്ച 21 കോടി രൂപയുടെ പോത്ത് ചത്തു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 10 മരണം, 300 ലധികം പേർക്ക് പരുക്ക്