Kerala

സ്പീക്കറുടെ ഓഫീസിനു മുന്നിലെ പ്രതിഷേധം; 6 പ്രതിപക്ഷ എംഎൽഎമാർക്ക് നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ആറു പ്രതിപക്ഷ എംഎൽഎമാർക്കെതിരേ അവകാശ ലംഘനത്തിന് നിയമസഭാ സെക്രട്ടറി നോട്ടീസ് നൽകി. റോജി എം. ജോൺ, സനീഷ് കുമാർ ജോസ‌ഫ്, ടി. സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം. അഷറഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വി.കെ. പ്രശാന്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി.

അതേസമയം,സ്പീക്കറെ കാണാൻ പോയ പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി അംഗങ്ങൾ‌ ആക്രമിച്ചെന്നു കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നത് തുടർച്ചയായി നിക്ഷേധിച്ചതിനെതിരേയാണ് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിനു മുന്നിൽ സമരം നടത്തിയത്. സമരം നേരിടാനുള്ള ഭരണകക്ഷി എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡിന്‍റെയും ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫാക്റ്റിന്‍റെ ലാഭം കുത്തനെ കുറഞ്ഞു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും

അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും