കർണാടക ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരുക്ക്
തൃശൂര്‍: മുണ്ടൂരില്‍ കർണാടക ബസിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ശനിയാഴ്ച (June 07) പുലർച്ചെ 5 മണിയോടെയുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് വിവരം. ബാക്കിയുള്ളവരുടെ പരുക്കുകൾ സാരമുള്ളതല്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.