കൊച്ചി: സാന്ത്വന പരിചരണ സൗകര്യങ്ങളുടെ വർധിച്ചു വരുന്ന ആവശ്യകത മുന്‍നിര്‍ത്തി മേഖലയിലേക്കു പുതിയ സംരംഭവുമായി അതുല്യ പാലിയേറ്റീവ് കെയര്‍.
വയോജനങ്ങള്‍ക്കായി പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സമഗ്ര സീനിയര്‍ കെയര്‍ സെന്ററാണ് അതുല്യ. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുക എന്നതാണു ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി രോഗികളെ സമഗ്രമായി പരിചരിക്കുന്ന ഡോക്റ്റര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒരു സംഘമാണ് അതുല്യ സീനിയര്‍ കെയര്‍ വാഗ്ദാനം ചെയ്യുന്നത്.
രോഗങ്ങള്‍ മൂലമുണ്ടാകുന്ന വേദനയും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും നേരത്തെ കണ്ടെത്തി അവയെപ്പറ്റി പഠിച്ച്, സമഗ്രമായി വിലയിരുത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് അതുല്യ ചെയ്യുന്നത്.