ബെയ്‌ലി പാലം

 
Local

കനത്ത മഴ: വയനാട്ടിലെ ബെയ്‌ലി പാലം അടച്ചു

ബുധനാഴ്ച പുഴയിലുണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്‍റെ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി.

Megha Ramesh Chandran

വയനാട്: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെയ്‌ലി പാലം താത്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല.

അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച പുഴയിലുണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്‍റെ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്‍റെ തൂണുകൾക്ക് താഴെനിന്നാണ് മണ്ണൊലിച്ച് പോയത്.

പാലത്തിന് ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണ ഭിത്തിക്കുളളിൽ മണ്ണിട്ട് നിറയ്ക്കാനുളള ശ്രമത്തിലാണ്. വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്ന് സൈന്യം നിർമിച്ചതാണ് ബെയ്ലി പാലം.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

ആർഎസ്എസ് നേതാവിനെതിരേ അനന്തുവിന്‍റെ മരണമൊഴി; വിഡിയോ പുറത്ത്

തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ‌ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ