Local

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ഒപ്പം സഞ്ചരിച്ചിരുന്ന പാറമ്പുഴ സ്വദേശി റോസ് ചന്ദ്രന്‍റെ മകൻ റോസ് മോഹനെയാണ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Namitha Mohanan

കോട്ടയം: നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. ഒപ്പം യാത്ര ചെയ്ത സുഹൃത്തിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം നട്ടാശേരി സ്വദേശിയും ദേശാഭിമാനി ജീവനക്കാരനുമായ സുഷീറിന്‍റെ മകൻ അക്ഷയ് കുമാർ (21) ആണ് മരിച്ചത്.

ഒപ്പം സഞ്ചരിച്ചിരുന്ന പാറമ്പുഴ സ്വദേശി റോസ് ചന്ദ്രന്‍റെ മകൻ റോസ് മോഹനെയാണ് (20) അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് ഇരുവരും ബംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് എത്തിയത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി