പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
representative image
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ മത്സ‍്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ‍്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്‍റണിയാണ് മരിച്ചത്.
മത്സ‍്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പുത്തൻതോപ്പ് കടലിൽ മത്സ‍്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരക്കെത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും.
വ‍്യാഴാഴ്ച മത്സ‍്യബന്ധനത്തിന് പോകുന്നതിനിടെ ശക്തമായ തിരയിൽ വള്ളം മറിയുകയും ആന്‍റണി കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.