വയനാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരുക്ക്
വയനാട്: കാട്ടിക്കുളത്ത് സ്വകാര‍്യ ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൺപത്തഞ്ചോളം പേർക്ക് പരുക്കേറ്റു. മാനന്തവാടിയിൽ നിന്നു തിരുനെല്ലിയിലേക്ക് പോയ സ്വകാര‍്യ ബസും, തിരുനെല്ലിയിൽ നിന്നു മാനന്തവാടിയിലേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസും വളവിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
വ‍്യാഴാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരിൽ 30ഓളം പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ‍്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.