ശാലിനി ഭാലിയാർ സിംഗ്, റിങ്കു ദിഗൽ

 
Local

അങ്കമാലിയിൽ കഞ്ചാവ് വേട്ട; ഒമ്പതര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഒഡീശയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വില നൽകി വാങ്ങുന്ന കഞ്ചാവ് ഇവിടെ പതിനയ്യായിരം, ഇരുപതിനായിരം രൂപാ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചു പോകും.

അങ്കമാലി: ഒമ്പതര കിലോഗ്രാം കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. ഒഡീശ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ്(22) എന്നിവരാണ് അങ്കമാലി പൊലീസിന്‍റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെഅടിസ്ഥാനത്തിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി കഞ്ചാവ് കടത്തിവിൽപ്പന നടത്തുന്നവരാണിവർ.

ഒഡീശയിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപ വരെ വില നൽകി വാങ്ങുന്ന കഞ്ചാവ് ഇവിടെ പതിനയ്യായിരം, ഇരുപതിനായിരം രൂപാ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി ഉടൻ തന്നെ തിരിച്ചു പോകും. കുറച്ച് നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു.

ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐമാരായ കെ.പ്രദീപ് കുമാർ, എം.എസ് ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ് , സീനിയർ സി പി ഒ മാരായ അജിത തിലകൻ, എം.ആർ മിഥുൻ, അജിത്കുമാർ, കെ.ആർ മഹേഷ്, സി പി ഒ മാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി