കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്‍റെ കാറാണ് അപകടത്തിൽപ്പെട്ടത്.
തിരുവമ്പാടി കറ്റിയാടിനു സമീപമാണ് സംഭവം. സർവീസ് സ്റ്റേഷനിൽ നിന്ന് സർവീസ് ചെയ്ത് പുറത്തിറക്കിയ കാറിന്‍റെ എഞ്ചിന്‍റെ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബിബിൻ കാറഇൽ നിന്നിറങ്ങിയോടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണയ്ക്കാൻ ശ്രമിച്ചത്. പിന്നീട് അഗ്നിരക്ഷാ സേനയെത്തി തീ പൂർണമായും അണച്ചു.