ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി കുട്ടി മരിച്ചു

 
Local

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി കുട്ടി മരിച്ചു

ചികിത്സയിലിരിക്കെയാണ് മരണം.

Megha Ramesh Chandran

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെയാണ് മരണം.

വീട്ടിലെ നവീകരണ പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണ് ഡ്രില്ലിങ് മെഷിൻ. ഡ്രില്ലിങിൻ മെഷിന്‍റെ ഉപയോഗിത്തിന് ശേഷം താഴെ വച്ച് മറ്റു ജോലിക്കായി പോയതായിരുന്നു കുട്ടിയുടെ അച്ഛൻ. തുടർന്നാണ് കുട്ടി അബദ്ധത്തിൽ മെഷീൻ എടുത്തത്.

ഡ്രില്ലിങ് മെഷീൻ കുട്ടി കൈയിൽ എടുത്തതോടെ അത് ഓണാവുകയും കുട്ടിയുടെ തലയിൽ തുളച്ചു കയറുകയുമായിരുന്നു എന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരേ കേസെടുക്കണം: നടി അൻസിബ ഹസൻ കോടതിയിൽ

അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

മൈതാനത്തെ കൈയാങ്കളി; വൈഭവ് സൂര്യവംശിക്ക് പിഴ ചുമത്താൻ ശുപാർശ; തീരുമാനമെടുക്കാൻ ബിസിസിഐ