Local

നിപ്‌മർ മാതൃക പഠിക്കാൻ ഡൽഹി സർക്കാർ

വിദഗ്ധ സംഘം സന്ദർശനം നടത്തി

ഇരിങ്ങാലക്കുട: നിപ്‌മർ മാതൃകയിൽ സമഗ്ര പുനരധിവാസ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവുമായി ഡൽഹി സർക്കാർ.

പഠനത്തിനായി ത്തിനായി ഡൽഹി വിദ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിപ്‌മർ സന്ദർശിച്ചു. ജോയിന്‍റ് ഡയറക്ടർ രാമചന്ദ്ര ഷിങ്കാരെയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് സന്ദർശനം നടത്തിയത്. നിപ്‌മറിൽ നടപ്പാക്കിയ സെൻസറി ഗാർഡൻ, സെൻസറി പാർക്ക്‌, വെർച്വൽ റിയാലിറ്റി യൂണിറ്റ്, സ്പോർട്ട്സ് റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങി നൂതന പദ്ധതികളുടെ ആസൂത്രണ നിർവഹണ സാധ്യതകളെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നിപ്‌മറിൽ ലഭ്യമായിട്ടുള്ള ചികിത്സാ സൗകര്യങ്ങളൊന്നും രാജ്യത്ത് മറ്റെവിടെയുമില്ലെന്നും അവർ പറഞ്ഞു.

ഡൽഹി വിദ്യാഭ്യാസ വകുപ്പും സാമൂഹ്യ ക്ഷേമവകുപ്പും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ അസൂത്രനത്തിലും നിർവഹണത്തിലും നിപ്‌മറിന്‍റെ സഹായവും സംഘം അഭ്യർഥിച്ചു. നിപ്‌മർ എക്സിക്യൂട്ടിവ് ഡയറക്ടർ-ഇൻ-ചാർജ്‌ സി. ചന്ദ്രബാബു, അക്കാഡമിക് സ്പെഷ്യൽ ഓഫിസർ ഡോ. വിജയലക്ഷ്മി അമ്മ ഫിസിയാട്രിസ്‌റ്റ് ഡോ. നീന എന്നിവർ നിപ്‌മറിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്താൻ ഇന്ത്യ

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

എയര്‍പോര്‍ട്ട് മോഡല്‍ ഇനി ട്രെയിനിലും‍? വിശദീകരണവുമായി മന്ത്രി | Video

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ