പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

 
Local

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത കേസിലെ പ്രതിയും കൂടിയാണ് ഇയാള്‍.

പത്തനംതിട്ട: ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ നിന്ന് മുഹമ്മദ് ഷബീറാണ് പിടിയിലായത്. മൂന്ന് ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. നേരത്തെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത കേസിലെ പ്രതി കൂടിയാണ് ഇയാള്‍.

എന്നാല്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൈയിൽ നിന്ന് പിടിച്ച കഞ്ചാവിന്‍റെ അളവ് കുറച്ച് കാട്ടി പൊലീസ് ജാമ്യം നൽകിയെന്നാരോപിച്ച് അടൂർ പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു.

കോൺഗ്രസ് കൊടിമരം തകർക്കുന്നതിന്‍റെ വിഡിയോ മുഹമ്മദ് സബീർ റീൽസാക്കിയിരുന്നു. ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് കഞ്ചാവുമായി പിടിയിലായത്. എന്നാൽ ഷബീറിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

‌മൂന്ന് ഗ്രാം കഞ്ചാവാണ് പിടിച്ചതെന്നത് സ്റ്റേഷൻ ജാമ്യം കിട്ടാനായി പൊലീസിന്‍റെ കള്ളക്കളിയാണെന്നും, പാർട്ടി സ്വാധീനത്തിന് പൊലീസ് വഴങ്ങിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഓണം സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ശനിയാഴ്ച മുതൽ

ഐഫോൺ ഇറക്കുമതി ചെയ്യാമെന്ന വാഗ്ദാനം; പ്രതികളിൽ നിന്ന് റഹീസ് വാങ്ങിയത് ലക്ഷങ്ങൾ

രാജീവ് ചന്ദ്രശേഖറിന്‍റെ അച്ഛൻ കമ്മഡോർ എം.കെ. ചന്ദ്രശേഖർ അന്തരിച്ചു

ധർമസ്ഥല വിവാദം: തലയോട്ടി നൽകിയത് തിമ്മറോടിയെന്നു ചിന്നയ്യ

വാതിലുകൾ തുറന്നിട്ട് ബസ് സർവീസ്; ~12.7 ലക്ഷം പിഴ ഈടാക്കി