Local

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു

പരുക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിലാണ് പാക്കോത്ത് ശ്രീക്കുട്ടനെന്ന ആന ഇടഞ്ഞത്. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം.

പാപ്പാന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പാപ്പാന്‍ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു.ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂരില്‍ നിന്നടക്കമുള്ള എലിഫന്‍റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയത്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു