ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

 
Local

ട്രെയിൻ തട്ടി എൻജിനീയറിങ് വിദ്യാർഥിനി മരിച്ചു

കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയതായിരുന്നു വിദ്യാർഥിനി.

കടലുണ്ടി: ട്രെയിൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടം.

കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയതായിരുന്നു വിദ്യാർഥിനി. മംഗളൂരു – ചെന്നൈ മെയിലാണു ഇടിച്ചത്. പാലക്കാട് പട്ടാമ്പി വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയാണ്.

സംസ്കാരം ഞായറാഴ്ച. അമ്മ: പ്രതിഭ (മണ്ണൂർ സിഎം ഹയർ സെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക). സഹോദരൻ: ആദിത്യ.

പാക് ആക്രമണത്തിൽ അനാഥരായ 22 കുട്ടികളെ രാഹുൽ ഗാന്ധി ദത്തെടുക്കും

കനത്ത മഴ, പ്രളയം; ചൈനയിൽ 30 മരണം, 80,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

ഇടിവ് തുടർന്ന് സ്വർണവില; 73,000 ത്തിലേക്ക്!

പൊലീസ് ദമ്പതിമാരുടെ മകളെ പ്രണയിച്ചു; തമിഴ്‌നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു

അമ്മയുടെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറിയേക്കും; നിർണായക നീക്കം