കോതമംഗലത്ത് കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

 
Local

കോതമംഗലത്ത് കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ നിന്നാണ് ഇയാളെ പുറത്തെടുത്തത്

Namitha Mohanan

കോതമംഗലം: കോട്ടപ്പടി ചീനിക്കുഴിയിൽ കിണറ്റിൽ വീണയാളെ കോതമംഗലം അഗ്നി രക്ഷസേന സാഹസികമായി രക്ഷപ്പെടുത്തി. പരുത്തുവയലിൽ എൽദോസ് (60)എന്നയാളാണ് കിണറിൽ വീണത്. ഉദ്ദേശം 25 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറിൽ സേനാംഗങ്ങൾ ആയ ഒ.എ. ആബിദ്, സൽമാൻ ഖാൻ എന്നിവർ കിണറിൽ ഇറങ്ങി റോപ്പ് നെറ്റ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുജിത്, ഫയർ ഓഫീസർമാരായ ഷാജി, രാഗേഷ്, രജീഷ്, ഷംജു ഹോം ഗാർഡ് ബിനു എന്നിവരും ഉണ്ടായിരുന്നു.

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

'സഞ്ചാർ സാഥി ആപ്പ് വേണ്ടെങ്കിൽ നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം': വിശദീകരണവുമായി കേന്ദ്രമന്ത്രി

മുൻകൂർ ജാമ‍്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം; ഹർജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ജോലി ചെയ്യാൻ വെറുപ്പ്, രാജിവെക്കാൻ പോകുന്നു'; 22കാരന്‍റെ വിഡിയോ വൈറൽ

കശുവണ്ടി ഇറക്കുമതി; വ്യവസായി അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി