Local

ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ തൂങ്ങി മരിച്ചനിലയിൽ

കഴിഞ്ഞ 7 മാസമായി ഇയാൾ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.

Ardra Gopakumar

കോട്ടയം: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ(53)യാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പമ്പ റേഞ്ചിന് കീഴിൽ മുക്കുഴി ഓഫീസിൽ എസ്എച്ച്ഒ ആയിരുന്നു ഇദ്ദേഹം.

താമസ സ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 7 മാസമായി ഇയാൾ ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

സ്വർണം ലക്ഷത്തിന് തൊട്ടടുത്ത്; പവന് 97,360 രൂപ, ഗ്രാമിന് 12,170 രൂപ

പാലിയേക്കരയിൽ ടോൾ പിരിക്കാം; വിലക്ക് നീക്കി ഹൈക്കോടതി

ആക്രി ഇടപാടുകാരനിൽ നിന്ന് 8 ലക്ഷം രൂപ കൈക്കൂലി; പഞ്ചാബിൽ ഐപിഎസ് ഓഫിസർ അറസ്റ്റിൽ

സഞ്ജുവും അസറുദ്ദീനും മടങ്ങി; മഹാരാഷ്ട്രക്കെതിരേ കേരളത്തിന് ബാറ്റിങ് തകർച്ച