Local

കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം: പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്

Renjith Krishna

കോതമംഗലം : കോതമംഗലം ഫോറെസ്റ്റ് റെയ്ഞ്ച് പരിധിയിൽ പ്രവർത്തിക്കുന്ന വനപാലകർക്കായി കാട്ടുതീ, മനുഷ്യ-വന്യമൃഗ സംഘർഷം എന്നീ വിഷയങ്ങളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ വാച്ചർമാർ, വനം സംരക്ഷണ സമിതി അംഗങ്ങൾ, വനപാലകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിന്നു ക്ലാസ്. കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരുൺ ഡാലിയ ഉദ്ഘാടനം നിർവഹിച്ചു.

കാട്ടുതീയ്ക്ക് സാധ്യതയുള്ള സമയം എന്ന നിലയിലും മനുഷ്യ-വന്യമൃഗ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലുമാണ് ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ് സംഘടിപ്പിച്ചത്. റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ റോയ് മാത്യു, എൻ.ഡബ്ല്യൂ.സി.കെ എൻ.ജി.ഒ ഡയറക്ടർ സി.ആർ ഹരിപ്രസാദ് , എന്നിവർ ക്ലാസുകൾ നയിച്ചു.

കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസിൽ സംഘടിപ്പിച്ച പരിപാടിയിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.എ ജലീൽ, കോതമംഗലം വില്ലേജ് ഓഫീസർ എം.എസ് ഫൗഷി, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.കെ സൈനുദ്ദീൻ, സെക്ഷണൽ ഫോറസ്റ്റ് ഓഫീസർമാരായ സി.എസ് ദിവാകരൻ, എ.റ്റി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

പകൽ കിട്ടിയിട്ട് കാര്യമില്ല, ഹിമാചലിന്‍റെ വൈദ്യുതികൊണ്ട് ഗുണമില്ല; വൈദ്യുതി നിയന്ത്രണം തുടരുമെന്ന് സണ്ണി ജോസഫ്

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട; 25.36 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ക്യാനഡയ്ക്ക് യൂറോപ്യൻ യൂണിയന്‍റെ അംഗത്വം; നിർണായക നീക്കവുമായി ഉർസുല വോൺ ഡെർ ലെയൻ