ഇമാൻ

 
Local

അച്ഛന്‍റെ കൈയിൽ നിന്ന് നിലത്ത് വീണ് നാലു വയസുകാരൻ മരിച്ചു

ഇമാനുമായി അച്ഛൻ നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.

Megha Ramesh Chandran

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ അച്ഛന്‍റെ കൈയിൽ നിന്ന് നിലത്ത് വീണ നാല് വയസുകാരന് ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്.

ഇമാനുമായി അച്ഛൻ നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം. കുട്ടിയെ എടുത്ത് പുറത്തിറങ്ങിയ അച്ഛൻ നിലത്ത് കിടന്ന കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് കൈയിലുണ്ടായിരുന്ന മകൻ തെറിച്ചുവീണു.

തലയിടിച്ച് താഴെ വീണ ഇമാനെ ഉടൻ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

രാഹുൽ കർണാടകയിലേക്ക് കടന്നതായി സൂചന

ഓസീസിന് തിരിച്ചടി; പിങ്ക് ബോൾ ടെസ്റ്റ് കളിക്കാൻ സ്റ്റാർ ബാറ്ററില്ല

ജിയോ - ഫെയ്സ്ബുക്ക് ഇടപാട്; റിലയൻസ് ഗ്രൂപ്പിനെതിരേ 30 ലക്ഷം പിഴ ചുമത്തിയ നടപടി സുപ്രീം കോടതി ശരിവച്ച്

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി