കനത്ത മഴയിൽ മുരിങ്ങൂർ റോഡിൽ വെള്ളക്കെട്ട്; വീടുകളിൽ വെള്ളം കയറി
ചാലക്കുടി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുരിങ്ങൂരിൽ വീടുകളിൽ വെള്ളം കയറി. മുരിങ്ങൂർ ദേശിയ പാതയിൽ റോഡ് നിർമാണം നടക്കുന്ന സാഹചര്യത്തിൽ കാനയിലൂടെ വെള്ളം പുറത്തേക്ക് പോവാതെ വന്നതോടെയാണ് റോഡ് സൈഡിലുള്ള വീടുകളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്തത്.
വെള്ളക്കെട്ടുണ്ടായ ഭാഗത്ത് താത്ക്കാലിക പരിഹാരമെന്നോണം മണ്ണിട്ട് നികത്തി. എന്നാൽ വലിയ ഒരു മഴ കൂടി പെയ്താൽ ഇത് പഴയതുപോലെ തന്നെയാവും. മാത്രമല്ല, റോഡ് പണി നടക്കുന്നതിനാൽ ഗതാഗത തടസം ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അതിനോടൊപ്പം വെള്ളക്കെട്ടുകൂടി ഉണ്ടാവുന്നത് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും.